35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കപ്പലിൽ കൊണ്ടുപോകാനായി എത്തിച്ച വാഴയ്ക്കാ പെട്ടികൾ പൊളിച്ച് പൊലീസ്, കണ്ടെത്തിയത് 600 കിലോയിലെറെ കൊക്കെയ്ൻ
Uncategorized

കപ്പലിൽ കൊണ്ടുപോകാനായി എത്തിച്ച വാഴയ്ക്കാ പെട്ടികൾ പൊളിച്ച് പൊലീസ്, കണ്ടെത്തിയത് 600 കിലോയിലെറെ കൊക്കെയ്ൻ

കൊളംബിയ: ജർമ്മനിയിലേക്ക് അയച്ച വാഴയ്ക്കാ പെട്ടികളിൽ സംശയം തോന്നി പരിശോധന നടത്തിയ അധികൃതർ കണ്ടെത്തിയത് 600 കിലോയിലേറെ കൊക്കെയ്ൻ. കൊളംബിയയിലെ സാന്റാ മാർത്താ തുറമുഖത്താണ് വൻ ലഹരിവേട്ട നടന്നത്. കൊളംബിയൻ പൊലീസ് മേധാവിയാണ് ലഹരിവേട്ടയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജർമ്മനിയിലെ ബ്രിമർഹെവൻ തുറമുഖത്തേക്ക് കൊണ്ട് പോകാനെത്തിച്ച വാഴയ്ക്കാ പാക്കറ്റുകളിലാണ് ലഹരിമരുന്ന കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം.

പച്ചക്കറികൾ അയക്കാനുള്ള ഷിപ്പ്മെന്റുകളിൽ നിന്ന് വലിയ രീതിയിൽ മയക്കുമരുന്ന് കണ്ടെത്തുന്നത് കൊളംബിയയിൽ ആദ്യമല്ല. മാർച്ച് മാസത്തിൽ അവക്കാഡോ പെട്ടികളിൽ നിന്നായി 1.7 ടൺ കൊക്കെയ്നാണ് കൊളംബിയൻ പൊലീസ് പിടികൂടിയത്. ഇതും സാന്റാ മാർത്താ തുറമുഖത്ത് നിന്നായിരുന്നു പൊലീസ് പിടികൂടിയത്. പോർച്ചുഗലിലേക്കായിരുന്നു അവക്കാഡോ പെട്ടികൾ അയച്ചിരുന്നത്. ലോകത്തിൽ തന്നെ ഏറ്റവുമധികം കൊക്കെയ്ൻ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് കൊളംബിയ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനെത്തുന്ന കൊക്കെയ്ന്റെ 80 ശതമാനത്തോളവും കൊളംബിയയിൽ നിന്നാണ് എത്തുന്നത്.

Related posts

കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor

തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു

Aswathi Kottiyoor

റോഡില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്ന് എസ് ഐയുടെ പേഴ്സ് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox