26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല’: അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി
Uncategorized

‘ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല’: അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

ദില്ലി: വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജൂൺ 2 ന് കീഴടങ്ങണം. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു.

ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അരവിന്ദ് കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പ് വരെ ജാമ്യം മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.

Related posts

‘ആദ്യം ചോദിച്ചത് അവരാണ്, അതുകൊണ്ട്’… ഇടുക്കിയിൽ ഡിഎംകെ പിന്തുണ സിപിഎമ്മിനോ കോണ്‍ഗ്രസിനോ? തീരുമാനമായി

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തിലെ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ അഭിമുഖ്യത്തിൽ സംരഭക ബോധവൽക്കരണ ശില്‌പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക’, ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

Aswathi Kottiyoor
WordPress Image Lightbox