22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തൃശൂരിലെ പെറ്റ് ഷോപ്പിലെ കവര്‍ച്ച; നായ് കുഞ്ഞുങ്ങളെ കടത്തിയത് മോഷ്ടിച്ച ബൈക്കില്‍, രണ്ടു പേര്‍ പിടിയില്‍
Uncategorized

തൃശൂരിലെ പെറ്റ് ഷോപ്പിലെ കവര്‍ച്ച; നായ് കുഞ്ഞുങ്ങളെ കടത്തിയത് മോഷ്ടിച്ച ബൈക്കില്‍, രണ്ടു പേര്‍ പിടിയില്‍


തൃശൂര്‍:തൃശൂർ പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പൂച്ചകളേയും നായ്ക്കുഞ്ഞുങ്ങളേയും കടത്തിയത്. മുഹമ്മദ് ഹസൻ സ്ഥിരം ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് പെരിങ്ങാവ് എസ് എന്‍ പെറ്റ്സ് ഷോപ്പില്‍ കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി. സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലായത്.

Related posts

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോഗ്രാഫറെ മർദ്ദിച്ച് പൊലീസ്, സ്കൂട്ടർ മറിച്ചു, താക്കോലൂരി

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 വര്‍ഷം കേരളം പൂര്‍ത്തിയാക്കിയത് 9.94 കോടി തൊഴില്‍ദിനം

Aswathi Kottiyoor

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox