25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോളേജ് കാമ്പസിൽ വിദ്യാർത്ഥിയെ മുഖംമൂടി ധരിച്ചെത്തിയവർ മർദിച്ചു കൊന്നു; സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ
Uncategorized

കോളേജ് കാമ്പസിൽ വിദ്യാർത്ഥിയെ മുഖംമൂടി ധരിച്ചെത്തിയവർ മർദിച്ചു കൊന്നു; സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ


പാറ്റ്ന: പാറ്റ്നയിൽ കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ ചന്ദൻ യാദവ് ആണ് കേസിൽ അറസ്റ്റിലായത്. ബിഎൻ കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഹർഷ് രാജ് ആണ് ഇന്നലെ കൊല്ലപ്പെട്ടത്. പരീക്ഷയെഴുതാൻ കോളേജിൽ എത്തിയപ്പോഴാണ് മുഖംമൂടി ധരിച്ചവർ വടിവാളുമായി ഹർഷ് രാജിനെ ആക്രമിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ് രാജിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കേസിൽ ഒരാൾ അറസ്റ്റിലാവുകയും മറ്റ് പ്രതികളെ പിടികൂടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണെന്ന് സിറ്റി എസ്പി ഭരത് സോണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം ദസറയ്ക്കിടെ നടന്ന പരിപാടിക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ വഴക്കുണ്ടാവുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. ‌അതേസമയം, അക്രമികൾ കാമ്പസിൽ വെച്ച് ഹർഷ് രാജിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Related posts

പാക്ക് ചതിച്ചുവടുകളെ അങ്കമുറകൾ കൊണ്ട് ഞെട്ടിച്ച ഇന്ത്യ; കാർഗിലിലെ മലയാളിപ്പെരുമ

Aswathi Kottiyoor

ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ പീഡിപ്പിച്ചു; പൂജാരിക്ക് 22 വർഷം തടവ്

Aswathi Kottiyoor

കൊല്ലത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി മുങ്ങി; 27 വർഷം ഒളിവിൽ, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox