21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് ഹരിയാനയിൽ റോഡിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ
Uncategorized

കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് ഹരിയാനയിൽ റോഡിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ


കോഴിക്കോട്: പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പീഡിപ്പിക്കുകയും യുവാവ് വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. ഹരിയാന സ്വദേശിയായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഇയാൾ പെണ്‍കുട്ടിയെ ഹരിയാനയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവിടെ വെച്ചാണ് സുശീല്‍ കുമാര്‍ കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഹരിയാനയില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. മൊഴിയെടുത്തതിന് ശേഷം പെൺകുട്ടിയെ കുടുംബത്തിന് കൈമാറി. കേസില്‍ അസം, ഹരിയാന സ്വദേശികളായ രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related posts

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; ഷൂട്ടിങ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

Aswathi Kottiyoor
WordPress Image Lightbox