21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിൽ ഹൈക്കോടതി സർക്കുലർ, നടപടി നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ
Uncategorized

ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിൽ ഹൈക്കോടതി സർക്കുലർ, നടപടി നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ

കൊച്ചി : ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ഡിജിറ്റൽ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ ഉപഹർജി സമർപ്പിച്ചിരുന്നു. ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി. സർക്കുലർ പുറപ്പെടുവിച്ചതായി ഹൈക്കോടതി രജിസ്റ്റാർ ഇന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെ സർക്കാരിന്റെ ഉപഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. സ്വമേധയാ വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് സിംഗിൾ ബഞ്ച് വിശദീകരിച്ചു. ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാർ, പൊലീസ് മേധാവി എന്നിവർക്ക് കൈമാറിയതായി രജിസ്ട്രാർ വ്യക്തമാക്കി. മാർഗ്ഗ നിർദേശങ്ങൾ നടപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയതായി സർക്കാരും അറിയിച്ചു.

Related posts

7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവല്ലത്ത് പൂജാരിയ്ക്ക് 20 വർഷം കഠിനതടവും പിഴയും

Aswathi Kottiyoor

കാൽനൂറ്റാണ്ടായി കാത്തിരിപ്പ്, ശബരി പാതയ്ക്കായി കല്ലിട്ട ഭൂമിയിൽ ദുരിതം; അന്തിമ തീരുമാനം അറിയണമെന്ന് നാട്ടുകാർ

Aswathi Kottiyoor

ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox