• Home
  • Uncategorized
  • ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു
Uncategorized

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിൽ നിന്ന് അനുമതി കിട്ടിയത്. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്.

Related posts

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ; നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; കണ്ണൂർ അടക്കാത്തോട് ഇറങ്ങിയ കടുവയെ പിടികൂടാനായില്ല; വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം

Aswathi Kottiyoor

ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്റർ ആയി പ്രവർത്തനം തുടങ്ങി

Aswathi Kottiyoor

*അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും*

Aswathi Kottiyoor
WordPress Image Lightbox