27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മില്ലേനിയല്‍സില്‍ നിന്നുള്ള ആദ്യ വിശുദ്ധനാവാൻ കാർലോ അക്യുറ്റിസ്
Uncategorized

മില്ലേനിയല്‍സില്‍ നിന്നുള്ള ആദ്യ വിശുദ്ധനാവാൻ കാർലോ അക്യുറ്റിസ്


വത്തിക്കാൻ: മില്ലേനിയല്‍സില്‍ നിന്നും ആദ്യ വിശുദ്ധനാവാൻ കംപ്യൂട്ടര്‍ വിദഗ്ധനായിരുന്ന കാർലോ അക്യുറ്റിസ്. 1991 മെയ് 3 ന് ലണ്ടനിൽ ജനിച്ച 15ാം വയസിൽ ലുക്കീമിയ ബാധിതനായി മരണപ്പെട്ട കാർലോ അക്യുറ്റിസിനെ നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്കുള്ള അവസാന കടമ്പ വ്യാഴാഴ്ചയാണ് കാർലോ കടന്നത്. കാർലോയോടുള്ള മാധ്യസ്ഥത്തിൽ നടന്ന അത്ഭുത പ്രവർത്തിക്ക് വ്യാഴാഴ്ചയാണ് വത്തിക്കാന്റെ അംഗീകാരമെത്തുന്നത്.

മരണത്തിന് മുൻപ് സാങ്കേതിക വിദ്യാ രംഗത്തെ തന്റെ മികവ് ഉപയോഗിച്ച് റോമൻ കാത്തലിക് വിശ്വാസ പ്രചാരണത്തിന് കാർലോയ്ക്ക് സാധിച്ചിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ ഇതുവരെ പദവിയിലേക്ക് ഉയർത്തിയ 912 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ജനിച്ചത് 1926ലായിരുന്നു. കോസ്റ്റാ റിക്ക സ്വദേശിനിയായ സ്ത്രീയുടെ കുട്ടികളുടെ അസുഖം മാറിയതിനാണ് വ്യാഴാഴ്ച മാർപ്പാപ്പയുടെ അംഗീകാരമെത്തിയത്.

നേരത്തെഅസീസി സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ ചടങ്ങുകളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി കാർലോ അക്യുറ്റിസിനെ പ്രഖ്യാപിച്ചിരുന്നു. ‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന പേരിലാവും കാർലോ അക്യൂറ്റിസ് അറിയപ്പെടുക.ബ്രിട്ടനില്‍ ജനിച്ച ഇറ്റാലിയന്‍ യുവാവാണ് കാർലോ അക്യൂറ്റിസ്. ഇന്‍റര്‍നെറ്റിലും കംപ്യൂട്ടര്‍ സംബന്ധിയായ വിദഗ്ധനായിരുന്ന കാർലോ അക്യൂറ്റിസ് 25ാം വയസിലാണ് ലുക്കീമിയ ബാധിച്ച് 2006ലായിരുന്നു മരിച്ചത്. അര്‍ജന്‍റീനിയന്‍ ബാലന്‍റെ അപൂര്‍വ്വമായ അസുഖം ഭേദമാക്കാന്‍ കാർലോ അക്യൂറ്റിസിന്‍റെ മാധ്യസ്ഥത്തിലൂടെ സാധിച്ചതിന് പിന്നാലെയാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തിയത്.

Related posts

പടിയൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്ക്; ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ നടപടികൾ ആരംഭിച്ചു

Aswathi Kottiyoor

പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

Aswathi Kottiyoor

30 രൂപയെച്ചൊല്ലി തർക്കം; 17 കാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox