26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കോട്ടയത്ത് ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു
Uncategorized

കോട്ടയത്ത് ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു


കോട്ടയം: കോട്ടയം പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. ഇതോടെയാണ് വെള്ളത്തില്‍ മുങ്ങി മരണം സംഭവിച്ചത്.

കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്.

Related posts

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി.

Aswathi Kottiyoor

വയലാർ നാ​ഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി

Aswathi Kottiyoor

പൊട്ടിത്തെറിച്ചത് 3 വർഷം മുൻപ് വാങ്ങിയ ഫോൺ; കുട്ടിയുടെ മുഖത്ത് ഗുരുതര പരുക്ക്

Aswathi Kottiyoor
WordPress Image Lightbox