27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്
Uncategorized

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പില്‍ പറയുന്നു.

കെഎസ്ഇബിയുടെ കുറിപ്പ് ഇങ്ങനെ;

കനത്ത മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. വേങ്ങര ലൈവ്. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ *94 96 01 01 01* എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കുക…
ഓര്‍ക്കുക, ഇത് അപകടങ്ങള്‍ അറിയിക്കാന്‍ മാത്രമുള്ള എമര്‍ജന്‍സി നമ്പരാണ്. വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്‌സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും. ജാഗ്രത പുലര്‍ത്താം. സുരക്ഷിതരായിരിക്കാം.

Related posts

ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും

Aswathi Kottiyoor

‘കടയുടെ മുന്നീന്ന് മാറെടോ’; 60 വയസുകാരനെ കടയുടമ വാക്കത്തികൊണ്ട് വെട്ടിക്കൊന്നത് നിസാര തർക്കത്തിന്, അറസ്റ്റ്

Aswathi Kottiyoor

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്

Aswathi Kottiyoor
WordPress Image Lightbox