24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വാഹനത്തിന് സൈഡ് നല്‍കാത്തതിന് നടുറോഡില്‍ ‘സ്റ്റണ്ട്’; പരാതിയുമായി മലയാളി കുടുംബം
Uncategorized

വാഹനത്തിന് സൈഡ് നല്‍കാത്തതിന് നടുറോഡില്‍ ‘സ്റ്റണ്ട്’; പരാതിയുമായി മലയാളി കുടുംബം


ബെംഗലൂരു: വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ബെംഗലൂരുവിലെ സര്‍ജാപുരയില്‍ നടുറോഡില്‍ ഇടി. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.കാര്‍ യാത്രക്കാര്‍ സൈഡ് നല്‍കിയില്ലെന്ന പ്രശ്നത്തില്‍ ആദ്യം ആക്രമണം നടത്തുന്നത് സ്കൂട്ടര്‍ യാത്രികനാണ്.മൂന്ന് വയസുകാരി അടക്കമുള്ള മലയാളി കുടുംബമാണ് കാറിലുണ്ടായിരുന്നത്.

കാര്‍ സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായ സ്കൂട്ടര്‍ യാത്രികൻ ജഗദീഷ് എന്നയാള്‍ കാറിനെ പിന്തുടര്‍ന്ന് ഡോര്‍ ഗ്ലാസ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതോടെ കാറിനകത്തുണ്ടായിരുന്ന കുഞ്ഞിന് അടക്കം പരുക്കേറ്റു. ബെംഗലൂരുവില്‍ ഐ ടി ജീവനക്കാരനായ അഖിൽ സാബുവിന്‍റെ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.
കുഞ്ഞിന് അടക്കം പരിക്കേറ്റതോടെ കാറില്‍ നിന്നിറങ്ങി വന്ന് അഖിലും ജഗദീഷും നടു റോഡില്‍ തന്നെ കയ്യേറ്റമായി. സംഭവത്തില്‍ അഖിലിന്‍റെ പരാതിയില്‍ ജഗദീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ച് അഖിലിനെതിരെ ജഗദീഷും പരാതി നല്‍കിയിട്ടുണ്ട്.

Related posts

മിഷൻ അരിക്കൊമ്പൻ സെറ്റ്; ഹർജി കോടതി ഇന്ന് പരിഗണിക്കും, പ്രതീക്ഷയിൽ പ്രദേശവാസികൾ.

Aswathi Kottiyoor

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി

Aswathi Kottiyoor

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം

Aswathi Kottiyoor
WordPress Image Lightbox