23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇരിട്ടി കിളിയന്തറയിൽ ജീപ്പ് ഡ്രൈവർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ലോറി ഡ്രൈവറെ 28 വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു
Uncategorized

ഇരിട്ടി കിളിയന്തറയിൽ ജീപ്പ് ഡ്രൈവർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ലോറി ഡ്രൈവറെ 28 വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു


ഇരട്ടി: 1996-ൽ കിളിയന്തറയിൽ വച്ച് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ലോറി ഡ്രൈവറെ 28 വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിയായ ലോറി ഡ്രൈവർ നാഗേഷ് ആണ് അറസ്റ്റിലായത്. അന്ന് ഇയാൾ ഒളിവിൽ പോയതിനാൽ മരണപ്പെട്ട ആളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക പോലും ലഭിച്ചിരുന്നില്ല. ഇരട്ടി സിഐ പികെ ജിജീഷും സംഘവും ബാംഗ്ലൂരിലെത്തി പ്രതി അറസ്റ്റ് ചെയ്തു. പോലീസ് പിടിയിലാകും എന്ന് ഭയന്ന് കർണാടകയിലെ പല സ്ഥലങ്ങളിലായി ടാക്സി ഡ്രൈവറായി കഴിയുകയായിരുന്നു . 18 വർഷമായി ഇയാൾ സ്വന്തം വീട്ടിലും പോയിരുന്നില്ല. സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥന്മാരായ സി വി, ഷിഹാബുദ്ധീൻ, പ്രവീൺ, നിജേഷ്, ഷൗക്കത്തലി എന്നിവരെ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

‘രാജ്യം വിടാൻ സാധ്യത’; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

Aswathi Kottiyoor

വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് 91.5 രൂപ കുറച്ച് എണ്ണക്കമ്പനികള്‍.

Aswathi Kottiyoor

നിയമക്കരുത്തിൽ മുന്നോട്ട്‌; ആദ്യ ട്രാൻസ്‌ജെൻഡർ 
അഭിഭാഷകയായി പത്മലക്ഷ്‌മി.*

Aswathi Kottiyoor
WordPress Image Lightbox