22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആഭരണം തിളക്കംകൂട്ടാമെന്ന് പറഞ്ഞ് ഹിന്ദിക്കാർ വീട്ടിൽ; ഒന്നര പവന്റെ താലിമാല നൽകി, പൊതിയഴിച്ചപ്പോൾ അരപവൻ്റെ മാല
Uncategorized

ആഭരണം തിളക്കംകൂട്ടാമെന്ന് പറഞ്ഞ് ഹിന്ദിക്കാർ വീട്ടിൽ; ഒന്നര പവന്റെ താലിമാല നൽകി, പൊതിയഴിച്ചപ്പോൾ അരപവൻ്റെ മാല


കുട്ടനാട്: ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു. മങ്കൊമ്പ് അറുപതിൻച്ചിറ കോളനിയിൽ ആതിരഭവനിൽ തുളസി അനിലിന്റെ ഒരുപവൻ തൂക്കംവരുന്ന മാലയാണ് കവർന്നത്. ഇതുസംബന്ധിച്ച് വീട്ടമ്മ പുളിങ്കുന്ന് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെ ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ സ്വർണം, വെള്ളി ആഭരണങ്ങൾ തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തുകയായിരുന്നു. ഇവർക്ക് തുളസി കൊച്ചുമകളുടെ വെള്ളി പാദസരവും താലിമാലയും തിളക്കംകൂട്ടാൻ നൽകി. ശേഷം പാദസരം തിളക്കം കൂട്ടി നൽകിയ തട്ടിപ്പുകാർ തുളസിയുടെ ഒന്നരപ്പവന്റെ താലിമാല തിരികെ നൽകാതെ മുങ്ങുകയായിരുന്നു. മാല ഒരു ലായനിയിൽ മുക്കിയശേഷം കടലാസിൽ പൊതിഞ്ഞ് തുളസിക്ക് നൽകുകയും രണ്ടു മണിക്കൂറിനു ശേഷമേ തുറക്കാവൂ എന്നും പറഞ്ഞ് 50 രൂപ കൂലിയും വാങ്ങി ഇരുവരും പോയി. പൊതി അഴിച്ചുനോക്കിയ തുളസി കണ്ടത് അരപ്പവന്റെ മാല മാത്രമാണ്. അപ്പോഴാണ് തുളസി പറ്റിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വീട്ടമ്മ പുളിങ്കുന്ന് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Related posts

ഓൺലൈനിൽ വാങ്ങിയ മോട്ടോർ, കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

പുന:പരിശോധനയിൽ മാർക്ക് ഇരട്ടി, സി പ്ലസ് എ ഗ്രേഡായി; അനുഭവിച്ച സങ്കടം പറഞ്ഞറിയിക്കാനാവില്ലെന്ന് കൃഷ്ണവേണി

Aswathi Kottiyoor

ചൂലുമായി ഒന്നിച്ചിറങ്ങി തിരുവനന്തപുരം നഗരസഭയുടെ ക്ലീനിങ് മാജിക്; 3 ലക്ഷം ചുടുകട്ടകൾ, നിർധനർക്ക് വീടൊരുക്കും

Aswathi Kottiyoor
WordPress Image Lightbox