28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍
Uncategorized

കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍

കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തിലെ വോട്ടെണ്ണലാണ് വീണ്ടും നടത്തുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ വോട്ടെണ്ണലില്‍ എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ അസിം തെന്നലക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. എന്നാല്‍ എസ് എഫ്ഐ എതിര്‍പ്പുന്നയിച്ചതിനെത്തുടര്‍ന്ന് റീ കൗണ്ടിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. റീകൗണ്ടിംഗിനിടെ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് വോട്ടെണ്ണൽ നിര്‍ത്തി വെച്ചത്.

Related posts

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഇന്ന് വര്‍ധിച്ചത് 400 രൂപ

Aswathi Kottiyoor

രാമനെയും സീതയെയും അപമാനിച്ച് നാടകമെന്ന് ആക്ഷേപം, ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങള്‍ പിഴ,വ്യാപക പ്രതിഷേധം

Aswathi Kottiyoor

*നിലീന അത്തോളിക്ക് നിയമസഭാ മാധ്യമ അവാര്‍ഡ്.*

Aswathi Kottiyoor
WordPress Image Lightbox