24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി
Uncategorized

രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി

ഒരു നേതാവെന്നതിനപ്പുറം പ്രത്യാശയുടെയും പുരോഗതിയുടെയും പ്രതീകമായിരുന്നു ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി. സമാധാനം, മതനിരപേക്ഷത, സാമൂഹിക നീതി എന്നിവയുടെ ആദർശങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിനായി പരിശ്രമിക്കാൻ അദ്ദേഹത്തിന്റെ പൈതൃകം നമ്മെ പ്രചോദിപ്പിക്കുന്നു. രാജീവ് ഗാന്ധിയുടെ 33-ാം ചരമവാർഷിക ദിനമാണ് ഇന്ന്. ഈ ദിവസം ദേശീയ ഭീകരവാദവിരുദ്ധദിനമായും ഇന്ത്യ ആചരിക്കുന്നു.

അഞ്ചു വർഷക്കാലമെന്നത് ഒരു രാഷ്ട്രത്തിന്റെ പരിണാമപാതയിൽ ചെറിയൊരു കാലയളവായിരിക്കാം. പക്ഷേ അഞ്ചു വർഷങ്ങൾ കൊണ്ട് ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭങ്ങളാൽ അടയാളപ്പെടുത്തിയതായിരുന്നു രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി കാലം. രാഷ്ട്രീയത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്ന, പൈലറ്റായി ആകാശത്ത് പറന്നുനടക്കാൻ കൊതിച്ച രാജീവ് ഗാന്ധിയെ അമ്മയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ വധമാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. അവിചാരിതമായി രാഷ്ട്രീയക്കാരനാകേണ്ടി വന്ന രാജീവ് പക്ഷേ പരമ്പരാഗത രാഷ്ട്രീയ മാതൃകകൾ തച്ചുടച്ചു. ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകൾ അതിരുകൾക്കപ്പുറത്തേക്ക് പടർന്നു. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും അയൽ രാജ്യങ്ങളുമായും ആഗോളശക്തികളുമായും ഒരുപോലെ അടുത്തബന്ധം വളർത്തിയെടുക്കുന്നതിലും നിർണായകപങ്കാണ് രാജീവ് വഹിച്ചത്.

Related posts

ഒറ്റ ദിനം, ആരോഗ്യ മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യാൻ പോകുന്നത് 9.18 കോടി രൂപയുടെ 15 വികസന പദ്ധതികൾ

Aswathi Kottiyoor

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ വിടവാങ്ങി

Aswathi Kottiyoor

മാപ്പ് പറഞ്ഞിട്ടും തിരിച്ചെടുത്തില്ല’; സസ്പെൻഷന് പിന്നാലെ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox