24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാന്‍ നിർദേശം
Uncategorized

സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാന്‍ നിർദേശം


സിംഗപ്പൂരിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. കൊവിഡ് കേസുകളിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള മുൻകരുതൽ നടപടികളുമായി സർക്കാർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു.

മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞയാഴ്ച 25,900​ കേസുകൾ റിപ്പോർട്ട് ചെയ്തു. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ഓരോ ദിവസവും കേസുകൾ വർധിച്ചുവരുന്നുണ്ട്. ജൂണിൽ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ അറിയിച്ചു.

കൊവിഡ് കേസുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവയ്ക്കാൻ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പരമാവധി രോഗികളെ കെയർ സെന്ററുകളിലേക്കു മാറ്റും. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Related posts

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

Aswathi Kottiyoor

യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

Aswathi Kottiyoor

മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox