23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മരണപ്പെട്ട വ്യക്തിയുടെ ആധാറിൽ തെറ്റുണ്ടെങ്കിൽ പിഎഫ് ക്ലെയിം ചെയ്യാനാകുമോ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
Uncategorized

മരണപ്പെട്ട വ്യക്തിയുടെ ആധാറിൽ തെറ്റുണ്ടെങ്കിൽ പിഎഫ് ക്ലെയിം ചെയ്യാനാകുമോ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം


മരിച്ചു പോയ ഒരു വ്യക്തി.. ആ വ്യക്തിയുടെ ഇപിഎഫ്ഒ ക്ലെയിം ചെയ്യുന്ന സമയത്ത് മരിച്ച വ്യക്തിയുടെ ആധാർ കാർഡിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ എന്ത് ചെയ്യും? അല്ലെങ്കിൽ റദ്ദാക്കപ്പെട്ട ആധാർ ആണെങ്കിലോ? ക്ലെയിം നടപടി ക്രമങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇപിഎഫ് അക്കൗണ്ട് ഉടമയുടെ യുഎഎൻ വിശദാംശങ്ങൾ ആധാറിലേക്ക് സീഡ് ചെയ്യാൻ കഴിയാതെ വരും. ഇപിഎഫ് അക്കൗണ്ട് ഉടമയുടെ യുഎഎൻ വിശദാംശങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാതെ വരികയും വരിക്കാരൻ മരണപ്പെടുകയും ചെയ്യുന്ന ഇത്തരം കേസുകളിലും മറ്റ് പല കേസുകളിലും ശരിയായ പരിശോധനയ്ക്ക് ശേഷം ഇപിഎഫ് ക്ലെയിമിന്റെ ഫിസിക്കൽ സെറ്റിൽമെന്റ് നടത്തുക എന്നതാണ് ഏക പരിഹാര മാർഗം.ഈ സാഹചര്യങ്ങളിൽ, ഫീൽഡ് ഓഫീസുകൾക്ക് ക്ലെയിമുകളുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല, ഇത് ഗുണഭോക്താക്കൾക്ക് യഥാസമയം ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസത്തിനും കാരണമാകും.

അംഗത്തിന്റെ മരണശേഷം ആധാർ വിശദാംശങ്ങൾ ശരിയാക്കാൻ കഴിയാത്തതിനാൽ, ആധാർ സീഡ് ചെയ്യാതെ തന്നെ ഫിസിക്കൽ ക്ലെയിമുകളുടെ നടപടി ക്രമങ്ങൾ അനുവദിക്കാൻ ഇപിഎഫ്ഒ ​​തീരുമാനിച്ചിട്ടുണ്ട്. താൽക്കാലിക നടപടി എന്ന നിലയിലാണ് തീരുമാനം. മരണപ്പെട്ടയാളുടെ അംഗത്വം, വ്യക്തിയുടെ വിശദാംശങ്ങൾ എന്നിവ സ്ഥിരീകരിക്കുന്നതിനായി നടത്തിയ പരിശോധനയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന ഒരു ഇ-ഫയലിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തോടെ മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ആധാർ വിശദാംശങ്ങൾ ശരിയാണെങ്കിലും യുഎഎനിൽ തെറ്റാണെങ്കിൽ, യുഎഎനിലെ ഡാറ്റ തിരുത്തുന്നത് സംബന്ധിച്ച് നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിക്കും. അതേസമയം, ജോലി മാറുന്ന സമയത്ത്, ചില നിബന്ധനകൾക്ക് വിധേയമായി ഇപിഎഫ് അക്കൗണ്ട് ബാലൻസ് സ്വയമേവ കൈമാറ്റം ചെയ്യാൻ ഇപിഎഫ്ഒ അനുമതി നൽകിയിട്ടുണ്ട്.

Related posts

ക്ഷമ 2 ദിവസം; നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായ്ക്കളെ ഇന്ന് പിടികൂടും’

Aswathi Kottiyoor

കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സംഭവം; , തിരച്ചിൽ ഊർജ്ജിതം :,ദക്ഷ കാണാമറയത്ത്

Aswathi Kottiyoor

ഐഎസ്ആ‌ർഒ എഞ്ചിനീയറെന്നും ഇന്‍കം ടാക്സ് ഓഫീസറെന്നും പറഞ്ഞ് തട്ടിപ്പ്: ഹണിട്രാപ്പ് കേസിൽ യുവതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox