26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത്
Uncategorized

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത്


ഉളിക്കൽ : കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ഉളിക്കൽ പഞ്ചായത്തിൽ ഈ വർഷം എസ്എസ് എൽസി പൊതുപരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ അഞ്ഞൂറിന് മുകളിലാണ്. കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യത്തിന്റെ പ്രയാസവും മറ്റ് പ്രതിസന്ധികളെയും അതിജീവിച്ച് കിലോമീറ്ററുകൾ താണ്ടി വന്ന് വിദ്യാർത്ഥികൾ നേടിയ വിജയം മലയോരത്തിന് അഭിമാനമായി നിൽക്കുമ്പോൾ തന്നെ. പഞ്ചായത്തിലെ രണ്ട് ഹയർ സെക്കന്ററി സ്കൂളിലെ നാലു ബാച്ചുകളിൽ കൂടി പുതിയ മുപ്പത് ശതമാനം മാർജിനൽ സീറ്റ്‌ വർധനയും പരിഗണിച്ചാൽ പോലും ഇരുന്നൂറ്റി അറുപത് സീറ്റാണ് ഉള്ളത് എന്നത്. വിദ്യാർത്ഥികളോട് സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് നയമാണെന്നും പുതിയ പ്ലസ് വൺ ബാച്ച് ഉളിക്കൽ ജിഎച്ച്എസ്എസ് സ്കൂളിലും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലും അനുവദിക്കാനുള്ള ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ ശ്രീ സജീവ് ജോസഫിന്റെ നിവേദനം സർക്കാൻ അടിയന്തിരമായി പരിഗണിക്കണമെന്നും ഇല്ലെങ്കിൽ ജനകീയമായ സമര പോരാട്ടവുമായി മുൻപോട്ട് വരുമെന്നും കെ എസ് യു ഉളിക്കൽ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എസ് യു ജില്ല വൈസ് പ്രസിഡന്റ്‌ അബിൻ വടക്കേകര അറിയിച്ചു.

കെ എസ് യു ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ ടോണി ആന്റണി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രിൻസ് പി ജോർജ്,കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷാജു സി,യൂത്ത് ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ ജോജോ പാലാക്കുഴി, കെ എസ് യു ഉളിക്കൽ മണ്ഡലം ഭാരവാഹികളായ അലൻ ജോസഫ്, അഭിഷെയ് ജസ്റ്റിൻ,ടോം രാജേഷ്,ക്രിസ്റ്റി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു…

Related posts

ഇരിട്ടി ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു

Aswathi Kottiyoor

ഉളിക്കലിനെ വിറപ്പിച്ച് കാട്ടാന, പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമം, ഭയന്നോടിയ നിരവധിപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox