23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ലഭിക്കുന്ന വാര്‍ത്തയിൽ ആശങ്ക, ഇറാൻ പ്രസിഡന്റിനായി പ്രാ‍ര്‍ത്ഥിക്കണം’ കോപ്റ്റര്‍ അപകടത്തിൽ വാര്‍ത്താ ഏജൻസി
Uncategorized

ലഭിക്കുന്ന വാര്‍ത്തയിൽ ആശങ്ക, ഇറാൻ പ്രസിഡന്റിനായി പ്രാ‍ര്‍ത്ഥിക്കണം’ കോപ്റ്റര്‍ അപകടത്തിൽ വാര്‍ത്താ ഏജൻസി

അസർബൈജാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജൻസി സ്ഥിരീകരിച്ചു.

അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത് എന്നായിരുന്നു വിവരം. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.

പ്രസിഡന്റിനായി പ്രാര്‍ത്ഥിക്കണമെന്നും അപകട സ്ഥലത്തുനിന്ന് ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയെന്നും വാര്‍ത്താ ഏജൻസി അറിയിച്ചു. ഹൃദയവും പ്രാര്‍ത്ഥനയും ഇറാൻ ജനതയ്ക്കുമൊപ്പമെന്ന് ഹമാസ് പ്രതികരിച്ചു. അതേസമയം, ഇറാൻ ദേശീയ ടെലിവിഷൻ പ്രസിഡന്റിനായുള്ള പ്രാര്‍ത്ഥന സംപ്രേക്ഷണം ചെയ്തു.

Related posts

യുപിയിൽ പൊലീസുകാരന്‍റെ 6 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിലിട്ടു

Aswathi Kottiyoor

ഹൃദയത്തിൽ ദ്വാരം, വേണ്ടിയിരുന്നത് സങ്കീര്‍ണ ശസ്ത്രക്രിയ, രക്തസ്രാവം പോലുമില്ലാതെ നൂതന രീതിയിൽ പൂര്‍ത്തിയാക്കി

Aswathi Kottiyoor

മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിൻ്റെ അധ്യക്ഷന്‍; പദവി നിരസിച്ച് നിതീഷ് കുമാര്‍

Aswathi Kottiyoor
WordPress Image Lightbox