24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ബെംഗളുരുവിൽ നിന്ന് 2 മണിക്കൂറോളം വൈകി കൊച്ചിയിലേക്ക് ടേക്ക് ഓഫ്, പിന്നാലെ എഞ്ചിനിൽ അഗ്നിബാധ, അടിയന്തര ലാൻഡിംഗ്
Uncategorized

ബെംഗളുരുവിൽ നിന്ന് 2 മണിക്കൂറോളം വൈകി കൊച്ചിയിലേക്ക് ടേക്ക് ഓഫ്, പിന്നാലെ എഞ്ചിനിൽ അഗ്നിബാധ, അടിയന്തര ലാൻഡിംഗ്


ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ രാത്രി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എ‌ഞ്ചിനിൽ തീ പിടിച്ചു. പറന്നുയർന്ന ഉടനെയാണ് വിമാനത്തിന്‍റെ വലത് ഭാഗത്തെ എഞ്ചിനുകളിലൊന്നിനാണ് തീ പിടിച്ചത് കണ്ടെത്തിയത്. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. 179 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ച് യാത്രക്കാരെ എല്ലാവരെയും അടിയന്തരമായി സുരക്ഷിതരായി പുറത്തെത്തിച്ചതായി ബെംഗളുരു വിമാനത്താവള അധികൃതർ അറിയിച്ചു.

പൂനെയിൽ നിന്ന് എത്തിയ വിമാനത്തിന്റെ എഞ്ചിനിലാണ് അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്. 9.40 ഓടെയായിരുന്നു വിമാനം ബെംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 11 മണിയോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ഏതാനും നിമിഷങ്ങൾക്ക് പിന്നാലെ കോക്പിറ്റിന് വലത് ഭാഗത്തായാണ് അഗ്നിബാധ ശ്രദ്ധയിൽപ്പെടുന്നത്. രണ്ട് തവണയാണ് ഇത് കണ്ടത്. പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. റൺവേയിലേക്ക് വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അടിയന്തര ലാൻഡിംഗിനിടെ ചില യാത്രക്കാർക്ക് നിസാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമായ എഐ-807 വിമാനത്തിൻ്റെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ തീപിടിത്തം ഉണ്ടായതായി സംശയം തോന്നിയതിനേ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചത്.

Related posts

പൊലീസുകാരൻ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം വെച്ചു; സിഐയുടെ പരാതിയിൽ കേസെടുത്തു

Aswathi Kottiyoor

സിപിഎം പ്രവർത്തകനെ കൊന്ന കേസിലെ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു

Aswathi Kottiyoor

എംഡിഎംഎയും കഞ്ചാവും; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox