24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം! സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത് 83 ലക്ഷം
Uncategorized

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം! സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത് 83 ലക്ഷം

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍ 8319002 രൂപ ലഭിച്ചതാണ് സര്‍വകാല റെക്കോര്‍ഡായത്. നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ ദിവസം ലഭിച്ചിരുന്നെങ്കിലും 80 ലക്ഷം കടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. നെയ്‌വിളക്ക് ശീട്ടാക്കിയതിലും റെക്കോര്‍ഡാണ്. 2835800 രൂപയുടെ നെയ്‌വിളക്കാണ് ഭക്തര്‍ ശീട്ടാക്കിയത്. 2039780 രൂപയുടെ തുലാഭാരവും നടത്തി.

വൈശാഖം ആരംഭിച്ചത് മുതല്‍ ഭക്തരുടെ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ ദിവസവും അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വരി നിന്നാണ് പലരും ദര്‍ശനം നടത്തി മടങ്ങുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ദേവസ്വം ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ശയനപ്രദക്ഷിണത്തിനും ചുറ്റമ്പല ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്രത്തിനകത്ത് തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ഭക്തരെ കൊടിമരം വഴി പ്രവേശിപ്പിക്കും.

അതേസമയം വൈശാഖ മാസത്തിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം വേഗത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് സ്‌പെഷല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. പൊതു അവധി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം വൈശാഖമാസം അവസാനിക്കുന്ന ജൂണ്‍ ആറുവരെ തുടരാനാണ് തീരുമാനം. ഈ ദിവസങ്ങളില്‍ ശ്രീകോവില്‍ നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശന സൗകര്യത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.

Related posts

ഷു​ഗർ നില 300 കടന്നു; വിവാദങ്ങൾക്ക് വിരാമമിട്ട് കെജ്രിവാളിന് ഇൻസുലിൻ നൽകി തീഹാർ ജയിൽ അധികൃതർ

Aswathi Kottiyoor

ലോകനാർകാവിലെ ചിറയിൽ പോയത് 8 പവന്റെ മാല; കണ്ടെത്തുമെന്ന് നാട്ടുകാർക്ക് വാശി, 30 മണിക്കൂ‍ർ തിരച്ചിൽ; ഒടുവിൽ…

Aswathi Kottiyoor

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഒരു ബിഹാറുകാരൻ, കയ്യിലൊരു ബാഗ്; പൊക്കിയപ്പോൾ കിട്ടിയത് 5 കിലോ കഞ്ചാവ്!

Aswathi Kottiyoor
WordPress Image Lightbox