20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വന്യമൃഗ ശല്യം ; പാലുകാച്ചിയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും ഫോറെസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണ്ണയും നടത്തി
Uncategorized

വന്യമൃഗ ശല്യം ; പാലുകാച്ചിയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും ഫോറെസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണ്ണയും നടത്തി

കൊട്ടിയൂർ : വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ പാലുകാച്ചിമലയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണയും നടത്തി. ഒരു മാസക്കാലമായി കൊട്ടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെടുന്ന പാലുകാച്ചി മലയിൽ നിരന്തരം കാട്ടാന ആക്രമണം നേരിടുകയാണ്. പ്രദേശത്തെ നിരവധി ആളുകളുടെ വിളകൾ നശിപ്പിച്ചു. കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പുകളെല്ലാം കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. ഇങ്ങനെ ജീവിക്കാൻ യാതൊരു നിർവാഹവും ഇല്ലാതായതോടെയാണ് പ്രദേശത്തെ സ്ത്രീജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊട്ടിയൂർ പഞ്ചായത്തിലേക്ക് മാർച്ച് ആയി എത്തിയ സമരക്കാർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിനു നിവേദനം കൈമാറി. കാട്ടാന ആക്രമണം തടയുന്നതിനുള്ള നടപടി സ്വീകരിക്കുക,വൈദ്യുതി തൂക്കുവേലി സ്ഥാപിക്കുക പ്രദേശത്തെ തകരാറിലായ വൈദ്യുതി വിളക്കുകൾ പുനസ്ഥാപിക്കുക,കാട്ടാന ആക്രമണത്തിൽ ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.

തുടർന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുകയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ മഹേഷിന് നിവേദനം കൈമാറുകയും ചെയ്തു. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ തന്നെ കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും രണ്ട് കിലോമീറ്റർ പ്രദേശത്ത് വൈദ്യുതി തൂക്കുവേലിൽ സ്ഥാപിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാമെന്നും ഫോറസ്റ്റ് ഓഫീസർ സമരക്കാർക്ക് ഉറപ്പു നൽകി

Related posts

കണിച്ചാര്‍ കാളികയത്ത് വന്യജീവിയുടെ മുരള്‍ച്ച കേട്ടതായി ടാപ്പിംങ്ങ് തൊഴിലാളികള്‍

Aswathi Kottiyoor

*കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് പ്രവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്‌സൈസിൻ്റെ പിടിയിൽ*

Aswathi Kottiyoor

കണ്ണൂരിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox