24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • റേഷൻ കടകൾ ഇന്നുമുതൽ പഴയ സമയക്രമത്തിൽ; പ്രവർത്തനസമയം ഇങ്ങനെ
Uncategorized

റേഷൻ കടകൾ ഇന്നുമുതൽ പഴയ സമയക്രമത്തിൽ; പ്രവർത്തനസമയം ഇങ്ങനെ

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന:സ്ഥാപിച്ചു. ഇന്നുമുതൽ രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ മാറ്റം വരുത്തിയിരുന്നു. റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാക്കിയാണ് നിശ്ചയിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.

സംസ്ഥാനത്ത് മഴ വ്യാപകമാകമായതോടെ ഉയർന്ന താപനിലയിൽ മാറ്റം കുറവ് സംഭവിച്ചതോടെയാണ് റേഷൻ കടകളുടെ പ്രവർത്തന സമയം പഴയനിലയിൽ പുന:സ്ഥാപിച്ചത്. തെക്കുപടിഞ്ഞാറൻ മൺസൂൺ എത്താനിരിക്കെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. നാളെയോടെ എല്ലാ ജില്ലകളിലും മഴ കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

Related posts

ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

Aswathi Kottiyoor

ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്

Aswathi Kottiyoor

‘സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, പരിശോധന കർശനമാക്കും’; മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox