• Home
  • Uncategorized
  • ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ട്ടമായി; വിദ്യാര്‍ഥി ജീവനൊടുക്കി
Uncategorized

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ട്ടമായി; വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ: ഫിസിയോതെറാപ്പി വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട ദുഃഖത്തിലാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ ജെ ജെ നഗറിലെ മുനുസ്വാമിയുടെ മകന്‍ ധനുഷ്‌കുമാറി (23) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ ഫിസിയോതെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ധനുഷ്‌കുമാര്‍.

നിത്യവും ഓണ്‍ലൈന്‍ റമ്മി കളിക്കുന്നത് ഇയാളുടെ ശീലമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ധനുഷ്‌കുമാര്‍ പിതാവിനോട് 24,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, 4000 രൂപ മാത്രമാണ് അദ്ദേഹം മകന് നല്‍കിയത്. തുടര്‍ന്ന് മുറിയില്‍ക്കയറി കതകടച്ച ധനുഷ്‌കുമാര്‍ ഏറെ നേരെമായിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് മുനുസ്വാമി കുറുക്കുപ്പേട്ട പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് ധനുഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related posts

രാഹുലിന്റെ യുഎസ് സന്ദർശനം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതായി പരാതി

Aswathi Kottiyoor

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും, ഇന്ന് അറിയിപ്പ് ലഭിക്കും

Aswathi Kottiyoor

മസ്ക്കറ്റിൽ നിന്ന് അഷ്റഫ് എത്തി; കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങൾക്കായി, ഉള്ളുലഞ്ഞ് പ്രവാസികളും

Aswathi Kottiyoor
WordPress Image Lightbox