23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തലസ്ഥാനത്ത് ‘ഓപ്പറേഷൻ ആ​ഗ്’: ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്
Uncategorized

തലസ്ഥാനത്ത് ‘ഓപ്പറേഷൻ ആ​ഗ്’: ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

തിരുവനന്തപുരം: തലസ്ഥാനത്തെ ​ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ആ​ഗ് എന്ന പേരിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ​ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. സംഭവം മാധ്യമങ്ങളിലടക്കം ചർച്ചാവിഷയമായതോടെയാണ് പൊലീസ് ഇടപെടുകയും അടിയന്തര നടപടികളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവുമുയർന്നിട്ടുണ്ട്. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ​ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം. ഇന്ന് പുലർച്ചെ മുതലാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. ഇവരിൽ കാപ്പ ചുമത്തപ്പെട്ട പ്രതികളുടെ വീടുകളുമുണ്ട്. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

Related posts

വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ; ആക്രമണം വ്യാപക തെരച്ചിലിനിടെ

Aswathi Kottiyoor

തിരുവോണ ദിനത്തില്‍ ജീവനെടുത്ത് റോഡിലെ കുഴി; ആറ്റിങ്ങൽ ബൈപ്പാസിൽ കാ‌ർ മറിഞ്ഞ് ഒരു മരണം.

Aswathi Kottiyoor

മാത്യു കുഴൽനാടനെതിരായ നികുതി വെട്ടിപ്പ് പരാതി: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox