25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം: ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു
Uncategorized

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം: ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു.

ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവൽക്കരണം നടത്തുന്നതിന് തീരുമാനമായിട്ടുണ്ട്. കൊവിഡ് കാലത്തെ പോലെ ജാഗ്രത പുലർത്തണമെന്ന് ഡിഎംഒ പറ‍ഞ്ഞു. രോഗബാധിതർ ഒരു മാസം മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാവരുത്, രോഗബാധിതർ ഒരു മാസം മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളിൽ സന്ദർശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാൻ നിർബന്ധമായും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം, കടകളിൽ ജ്യുസുകൾ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം, കിണറുകൾ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം, ഉല്ലാസ യാത്ര പോകുന്നവർ ജാഗ്രത പുലർത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വർഷം മഞ്ഞപ്പിത്തം മൂലമെന്ന് കണ്ടെത്തിയത്. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്നലെ ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.

ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തിൽ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഓരോ പ്രദേശത്തും ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

Related posts

2030ഓടെ കേരളം ഒരൊറ്റ നഗരത്തിലേക്ക്; ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ നഗര നയം രൂപീകരിക്കുമെന്ന് മന്ത്രി

Aswathi Kottiyoor

പെൻഷൻ മുടങ്ങിയതോടെ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അന്നക്കുട്ടിക്ക് ആശ്വാസം, ഉടന്‍ നടപടിയെന്ന് ക്ഷേമനിധി ബോർഡ്

Aswathi Kottiyoor

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
WordPress Image Lightbox