23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ‘ഭക്ഷണമുണ്ടാക്കാനോ ഉറങ്ങാനോ കഴിയുന്നില്ല’; മുപ്ലിവണ്ട് ശല്യം കാരണം വലഞ്ഞ് പയ്യാക്കരക്കാർ
Uncategorized

‘ഭക്ഷണമുണ്ടാക്കാനോ ഉറങ്ങാനോ കഴിയുന്നില്ല’; മുപ്ലിവണ്ട് ശല്യം കാരണം വലഞ്ഞ് പയ്യാക്കരക്കാർ

തൃശൂർ: വേനൽ മഴ തുടങ്ങിയതോടെ ചെറുപ്രാണികളുടെ ശല്യത്തിൽ വലയുകയാണ് തൃശൂർ പയ്യാക്കര നിവാസികൾ. ലക്ഷക്കണക്കിന് പ്രാണികൾ ഒന്നിച്ചു എത്തുന്നതോടെ വീട് ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് ഇവർ.
ഒരു ദിവസം 10 തവണയെങ്കിലും റോസ്‍ലി വീട് വൃത്തിയാക്കും. നിമിഷത്തിനുള്ളിൽ ആയിരക്കണക്കിന് പ്രാണികൾ വീണ്ടും എത്തും. സമീപത്തെ കാടുകളിൽ നിന്നാണ് പ്രാണികൾ എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മുപ്ലി വണ്ടുകൾ എന്നു അറിയപ്പെടുന്ന ഈ പ്രാണികൾ വേനൽ മഴക്ക് പിന്നാലെ ഈ പ്രദേശത്ത് വരാറുണ്ട്.

ഓടിട്ട വീടുകളിലാണ് വണ്ടുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനോ ഒന്ന് ഉറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്. ഒരു ലൈറ്റ് പോലും ഇടാനാവില്ല. പ്രാണികൾ കാരണം ചൊറിച്ചിൽ, തുമ്മൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പലർക്കും അനുഭവപ്പെടുന്നുണ്ട്. വേനൽ മഴയ്ക്ക് പിന്നാലെ എല്ലാ വർഷവും എന്തുകൊണ്ടാണ് ഇവ കൂട്ടത്തോടെ വരുന്നത് എന്നു ശാസ്ത്രീയമായി പഠിച്ചു പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

8മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസ്സം, കാരണമറിയാതെ വീട്ടുകാ‌ർ, തൊണ്ടയില്‍ കുടുങ്ങിയത് കൊമ്പന്‍ ചെല്ലി വണ്ട്!

Aswathi Kottiyoor

തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് 10000 രൂപയും 2 ലക്ഷം വിലവരുന്ന സ്വര്‍ണവും കവര്‍ന്നു

Aswathi Kottiyoor

ഇന്ത്യക്കാരേ സുവര്‍ണാവസരം! 90 ദിവസം കാലാവധി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്, ഇ-വിസ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox