22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കേരളത്തിന് മിന്നും നേട്ടം; കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി എം ജി സർവകലാശാല
Uncategorized

ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കേരളത്തിന് മിന്നും നേട്ടം; കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി എം ജി സർവകലാശാല


കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്‍റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി എം ജി സർവകലാശാല. റാങ്കിംഗില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് എം ജി സര്‍വകലാശാല എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നതാണ് ഇത്തവണ മികവ് പുലർത്തി മുന്നേറിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവ്വകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എഷ്യൻ രാജ്യങ്ങളിലെ സർവ്വകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവ്വകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എം.ജി സർവ്വകലാശാല 134-ാം സ്ഥാനത്താണ്. എംജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവ്വകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്.

ഇതിൽ കേരളത്തിൽ നിന്നുള്ള ഏക സർവ്വകലാശാലയും എം.ജിയാണ്. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, തുടങ്ങി 18 സൂചകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണ്ണയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 739 സർവ്വകലാശാലകളാണ് ഈ വർഷത്തെ റാങ്ക് പട്ടികയിലുള്ളത്. നാഷണൽ അസസ്‌മെൻറ് ആൻറ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) നാലാം ഘട്ട റീ അക്രെഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ഏഷ്യൻ റാങ്കിംഗിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണ്.

Related posts

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വിലയിൽ നേരിയ ഇടിവ്

Aswathi Kottiyoor

മോഷണം; അമ്മയും മകനും അറസ്റ്റിൽ –

Aswathi Kottiyoor

ഒത്തുചേരൽ ജുനൈദിന്‍റെ സ്നേഹക്കടയിൽ; ഒരുമിച്ചിരുന്ന് നോമ്പുതുറന്ന് മട്ടാഞ്ചേരിയിലെ കശ്മീരികൾ

Aswathi Kottiyoor
WordPress Image Lightbox