24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠത്തിൽ ഇത്തവണയും നൂറ് മേനി
Uncategorized

മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠത്തിൽ ഇത്തവണയും നൂറ് മേനി

മട്ടന്നൂർ :സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിൽ ഇത്തവണയും നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും റിക്കാർഡ് മാർക്കോടെ ഉന്നത വിജയം നേടി. പന്ത്രണ്ടാം ക്ലാസിൽ സയൻസ് സ്ട്രീമിൽ ദേവിക രാജീവ് 96.2% മാർക്കോടെ ഒന്നാം സ്ഥാനവും മാളവിക.പി.ടി 95.2% മാർക്കോടെ രണ്ടാം സ്ഥാനവും അങ്കിത്.കെ.സന്തോഷ് 95% മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോമേഴ്സ് സ്ട്രീമിൽ ചേതന ചന്ദ്ര 93.8% മാർക്കോടെ ഒന്നാം സ്ഥാനം നേടി.

പത്താം ക്ലാസ് പരീക്ഷയിൽ അൻവിത സുധീറും എസ്.എം.മഞ്ജിമയും 97.2 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.അമ്നിക സുരേഷ് 95.6% മാർക്കോടെ രണ്ടാം സ്ഥാനവും സനവ്യ കക്കോത്ത് 95% മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related posts

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

Aswathi Kottiyoor

കൊല്ലത്തെ സ്ത്രീകളുടെ പാർക്ക് കാട് കയറി നശിക്കുന്നു; നവീകരിച്ച് തുറക്കണമെന്ന് ആവശ്യം

Aswathi Kottiyoor

കോഴിക്കോട് എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു; അടച്ചുപൂട്ടി കൗണ്ടർ

Aswathi Kottiyoor
WordPress Image Lightbox