24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം
Uncategorized

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

14-05-2024: പത്തനംതിട്ട

15-05-2024: തിരുവനന്തപുരം, പത്തനംതിട്ട

16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 40 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Related posts

നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു; കുഞ്ഞ് നിരീക്ഷണത്തിൽ……

Aswathi Kottiyoor

മകരജ്യോതി ദര്‍ശനപുണ്യത്തിനായി…; ശബരിമലയില്‍ ഇന്നും തീര്‍ത്ഥാടകരുടെ നീണ്ട നിര; പത്ത് പോയിന്റുകളിലും ഇന്നേ തിരക്ക്

Aswathi Kottiyoor

ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം; ഇടുക്കിയിൽ ഭാര്യയെ കോടതിവളപ്പിൽ കഴുത്തറുത്തു കൊല്ലാൻ ശ്രമം

Aswathi Kottiyoor
WordPress Image Lightbox