വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 സെപ്തംബർ 19-ന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസ്സിലാണ് അറസ്റ്റ്, പീഡനത്തിനിരയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അതിജീവിതയുടെ പരാതിയിൽ വടക്കേക്കാട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷക്കീർ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. കൊലപാതകശ്രമം, പോക്സോ, കഞ്ചാവ് കേസുകളിൽ പ്രതിയായ ഷെക്കീർ പാലക്കാട് ജില്ലയിലെ അഗളി നരസിംഹമുക്ക് ഊരിൽ ഒളിവിൽ കഴിഞ്ഞുവരുന്നതായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അഗളിയിൽ എത്തുകയും, പ്രതി ഒളിവിൽ കഴിഞ്ഞ വീട് വളയുകയും ചെയ്തു. പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി സംഘം പിടികൂടുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിപിഒ ഹംദ്,സിപിഒ മെൽവിൻ മൈക്കിൾ അഗളി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ കൃഷ്ണദാസ്, എഎസ്ഐ സുന്ദരി, എഎസ്ഐ ദേവസ്സി, സിപിഒ അഭിലാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.