26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • +1 സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരമെന്ന് ലീഗ്
Uncategorized

+1 സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരമെന്ന് ലീഗ്


മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്. മലപ്പുറം വികാരത്തിന്റെ പേരിൽ വിഷയത്തെ വഴി തിരിച്ചുവിടാൻ നോക്കേണ്ടെന്ന് എസ്കെഎസ്എസ്എഫിന്‍റെ മുന്നറിയിപ്പ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കുന്നു.

പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാർ ജില്ലകളോട്, പ്രത്യേകിച്ച് മലപ്പുറത്തിനോട് സർക്കാർ അനീതി കാണിക്കുന്നുവെന്ന ആരോപണം ഏറെക്കലമായി ശക്തമാണ്. പത്താം ക്ലാസ് ഫലം വന്നതോടെ ഇത്തവണയും പ്രതിഷേധം കനക്കുകയാണ്. നിലവിലെ സ്ഥിതിയിൽ 27,130 കുട്ടികളാണ് മലപ്പുറത്ത് സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരിക. സർക്കാർ പ്രഖ്യാപിച്ച 30% സീറ്റ് വർധന ഉൾപ്പെടുത്തിയുള്ള കണക്കാണിത്. ഇതോടെ അധിക ബാച്ചുകൾ ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് വിവിധ സമുദായിക സംഘടനകൾ.

പൊതുവേ സർക്കാറിനോട് മൃദു സമീപനം സ്വീകരിക്കുന്ന എസ്കെഎസ്എസ്എഫിന്റെ ജാഥയിലും സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ഉണ്ടായത് രൂക്ഷമായ പരാമർശങ്ങളാണ്. വരും ദിവസങ്ങളിൽ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ പ്രതിഷേധം കടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതസമയം, അധിക സീറ്റ് കൊണ്ട് മാത്രം പ്രശ്നം തണുക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Related posts

വയനാട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Aswathi Kottiyoor

വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്എഫ്ഐഒ; സര്‍ക്കാരിന് മേൽ കടുത്ത സമ്മര്‍ദ്ദം

Aswathi Kottiyoor

കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയത്, തെരുവിലെ സമരം അതിശക്തമായി തുടരും: രാഹുല്‍ മാങ്കൂട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox