26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഡോ ആൻ്റണി വാവുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയമിച്ചു
Uncategorized

ഡോ ആൻ്റണി വാവുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയമിച്ചു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഡോ. ആൻ്റണി വാവുങ്കലിനെ നിയമിച്ചു. അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപനം നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുൻ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി, മോൺസിഞ്ഞോർമാർ, വൈദികർ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ വച്ച് നടക്കും. എറണാകുളം സ്വദേശിയായ ഡോ. ആൻ്റണി വാവുങ്കൽ 1994 ലാണ് കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്.നിലവിൽ വല്ലാർപാടം ബസിലിക്ക റെക്ടറായി സേവനം ചെയ്തു വരുന്നു.

Related posts

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ദം റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor

ഹോട്ടലിൽ നിന്ന് ചിത്രങ്ങൾ അയച്ചു, ഫോണിൽ പിന്നീട് കിട്ടിയില്ല; മണാലിയിൽ കുടുങ്ങി മലപ്പുറത്തെ കുടുംബം

Aswathi Kottiyoor

‘പ്രതിഷേധിക്കാം,ബസിന് മുന്നിൽ ചാടി ജീവഹാനി വരുത്തരുത്, തടയുന്നത് മാതൃകാപരം’:വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox