21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • തലാസീമിയ രോഗികൾക്ക് കരുതലായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി
Uncategorized

തലാസീമിയ രോഗികൾക്ക് കരുതലായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി

ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ നിന്ന് രോഗമുക്തി നേടിയവരും നിലവിൽ ചികിത്സയിൽ കഴിയുന്നതുമായ തലസീമിയ രോഗികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കരുതൽ 2.0 എന്ന പേരിൽ നടത്തിയ പരിപാടിയോടനുബന്ധിച്ച് തലാസീമിയ ബാധിതർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി.

ഗുരുതരമായ ജനിതക രോഗങ്ങളിലൊന്നായ തലാസീമിയ ബാധിതരിൽ രക്തത്തിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും വളരെ കുറവായിരിക്കും. തലാസീമിയ രോഗികൾക്ക് വേണ്ടി കഴിഞ്ഞ വർഷം നടപ്പാക്കിയ കരുതൽ – 2023 പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് കരുതൽ 2.0 ഡിജിറ്റൽ കാർഡുകൾ അവതരിപ്പിച്ചത്. തലാസീമിയ രോഗികൾക്ക് അവരുടെ സമഗ്രമായ ആരോഗ്യ സംരക്ഷണത്തിനുള്ള സഹായങ്ങളും ചികിത്സാ ഇളവുകളും നൽകുക എന്നതാണ് ലക്ഷ്യം. കാർഡ് ഉടമകൾക്ക് ഡോക്ടർ കൺസൾട്ടേഷനുകളിൽ 50 ശതമാനം, ഒ.പി സേവനങ്ങൾക്ക് 20 ശതമാനം, ഒ.പി പ്രൊസീജിയറുകൾക്ക് 10 ശതമാനം എന്നിങ്ങനെയുള്ള ഇളവുകൾ ലഭിക്കും. ഇതിന് പുറമേ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളിൽ 10 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി.പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മാജിക് ഷോ രോഗികൾക്ക് മാനസിക ഉല്ലാസം പകരുന്നതായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും നൽകി.

ചടങ്ങിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദീപക് ചാൾസ്, പീഡിയാട്രിക് ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ശ്വേത സീതാറാം, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. എൻ.വി രാമസ്വാമി, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മോബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

Aswathi Kottiyoor

നയനയുടെ മരണരംഗം പുനരാവിഷ്കരിക്കും; മുറിവുകളില്‍ വ്യക്തത വരുത്താനും നീക്കം.*

Aswathi Kottiyoor

കേളകം: ഓട്ടോറിക്ഷ തൊഴിലാളിയെ വ്യാജ പേപ്പർ നോട്ട് നൽകി പറ്റിച്ചു

Aswathi Kottiyoor
WordPress Image Lightbox