കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടിപ്പറിടിച്ച് മരണം. പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു. ചെറുപുഴയിൽ ബുധനാഴ്ച രാവിലെ ടിപ്പറിടിച്ച് വയോധികൻ മരിച്ചിരുന്നു.