മെയ് ഒന്നിന് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് കുറഞ്ഞത്. മേയ് 4 മുതൽ വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില ഉയരുന്നത് വിവാഹ വിപണിക്കടക്കം സ്വർണാഭരണ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 30 രൂപ ഉയർന്ന് 6635 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ വർധിച്ച് 5520 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ചു. വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.