23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മലപ്പുറം നഗരസയുടെ ‘ഫീസ് ഫ്രീ നഗരസഭ’ വന്‍നേട്ടം കൊയ്യുന്നു, സൂപ്പർഹിറ്റായി പദ്ധതി
Uncategorized

മലപ്പുറം നഗരസയുടെ ‘ഫീസ് ഫ്രീ നഗരസഭ’ വന്‍നേട്ടം കൊയ്യുന്നു, സൂപ്പർഹിറ്റായി പദ്ധതി

മലപ്പുറം: നഗരസഭ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലപ്പുറം നഗരസഭ നടപ്പിലാക്കിയ ‘ഫീസ് ഫ്രീ നഗരസഭ’ പദ്ധതിയിലുൾപ്പെട്ട് വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾ എഴുതിയ 211 വിദ്യാർത്ഥികൾക്ക് മികച്ച വിജയം. 112 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസും, 62 വിദ്യാർത്ഥികൾക്ക് യു.എസ്.എസും, 37 വിദ്യാർത്ഥികൾ എൻ.എം എം.എസ് സ്‌കോളർഷിപ്പിനും ഈ പരിശീലനം വഴി നഗരസഭ പ്രദേശത്ത് അർഹരായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നഗരസഭ ഫീസ് നൽകി പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.

വിവിധ പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അനുമോദന പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തും. വിദ്യഭ്യാസ രംഗത്ത് മലപ്പുറം നഗരസഭ നടത്തുന്ന കാഴ്ചപ്പാടോടുകൂടിയ മുന്നേറ്റങ്ങൾ മറ്റ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും, പ്രാദേശിക ഭരണകൂടങ്ങൾക്ക് എത്രമാത്രം ക്രിയാത്മകമാകാം എന്നുള്ളതിന്റെ തെളിവാണ് നഗരസഭ സൃഷ്ടിച്ച മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭ പ്രദേശത്ത് നിലവിൽ എൽ.എസ്.എസ്,യു.എസ്.എസ്, എൻ.എം.എം എസ്, സി.യു.ഇ.ടി, പി.എസ്.സി പരീക്ഷ പരിശീലനം, സാക്ഷരത, തുല്യത പരീക്ഷ ഫീസ്, പത്താംതരം, പ്ലസ് ടു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള മുന്നേറ്റം പദ്ധതി തുടങ്ങിയ മുഴുവൻ പദ്ധതികളിലെയും പഠിതാക്കൾക്ക് വേണ്ട ഫീസ് നഗരസഭയാണ് വഹിച്ചുവരുന്നത്.

Related posts

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു

Aswathi Kottiyoor

ബിജു രമേശിനെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തടഞ്ഞുവെച്ചു; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം

Aswathi Kottiyoor
WordPress Image Lightbox