23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍
Uncategorized

വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍

ഹരിയാനയില്‍ ഒരു വീട് നിര്‍മ്മാണത്തിനിടെ ലഭിച്ചത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍. ഹരിയാനയിലെ മനേസറിലെ മൊഹമ്മദ്പൂർ ബാഗങ്കി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മിക്കുന്നതിനായി വാനം മാന്തുന്നതിനിടെയാണ് 400 വര്‍ഷത്തോളം പഴക്കമുള്ള മൂന്ന് വെങ്കല വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹങ്ങള്‍ കണ്ടുകെട്ടിയെന്നും പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതായും പോലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങളോ മറ്റ് വിഗ്രഹങ്ങളോ ഉണ്ടോയെന്ന് അറിയാന്‍ പ്രദേശത്ത് പുരാവസ്തു വകുപ്പ് ഖനനത്തിന് തയ്യാറെടുക്കുകയാണെന്ന് ആര്‍കോന്യൂസ് ഡോട്ട് നെറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു ദൈവങ്ങളായ വിഷ്ണു, ലക്ഷി, വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. വിഷ്ണു വിഗ്രഹത്തിന് ഏകദേശം ഒന്നരയടിയും ലക്ഷ്മി വിഗ്രഹത്തിന് ഒരടിയും ഉയരമുണ്ട്. തന്‍റെ പുറത്ത് നില്‍ക്കുന്ന വിഷ്ണുവിന് കുടചൂടിയ നിലയിലുള്ള ഏഴ് തലയുള്ള നാഗരൂപവും അടങ്ങുന്നതാണ് വിഷ്ണു വിഗ്രഹം. ഇതിനെക്കാള്‍ ചെറുതും ഇരിക്കുന്ന രൂപത്തിലുള്ളതുമാണ് ലക്ഷ്മി വിഗ്രഹം. ഇവയെക്കാള്‍ ചെറിയതും അനന്തശയനത്തിലുള്ള വിഷ്ണുവും ലക്ഷ്മിയും അടങ്ങുന്നതാണ് മൂന്നാമത്തെ വിഗ്രഹം. വിഗ്രഹങ്ങൾക്ക് സങ്കീർണ്ണമായ കൊത്തുപണികളും ഡിസൈനുകളുമുണ്ട്.

Related posts

കൊല്ലത്ത് രാത്രി കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം, അസഭ്യ വർഷം, യുവാവിനെ പൊലീസ് പൊക്കി

Aswathi Kottiyoor

നവകേരള സദസ്സിന് വേദിയായ കോട്ടയത്തെ സ്കൂളിൽ കെട്ടിടം ഇടിച്ചുനിരത്തി

Aswathi Kottiyoor

കടുത്ത നെഞ്ചുവേദനയുമായി ക്ലിനിക്കിലെത്തി, പരിശോധനക്കിടെ കുഴഞ്ഞുവീണു; ഒരു മണിക്കൂറിൽ 33കാരന് 3 തവണ ഹൃദയാഘാതം

Aswathi Kottiyoor
WordPress Image Lightbox