• Home
  • Uncategorized
  • 2 ജില്ലകളില്‍ മഴയുടെ മഞ്ഞ അലര്‍ട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്
Uncategorized

2 ജില്ലകളില്‍ മഴയുടെ മഞ്ഞ അലര്‍ട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

കേരളം കാത്തിരിക്കുന്നത് പോലെ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ച് കാലാവസ്ഥ വിഭാഗം. മെയ് 04, 07, 08 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 05, 06 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പില്‍ മഴയ്ക്കുള്ള മഞ്ഞ അലേര്‍ട്ട് രണ്ട് ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഏഴിന് വയനാടും എട്ടിന് മലപ്പുറത്തുമാണ് മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related posts

പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്

Aswathi Kottiyoor

വഴി തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടുത്തം; വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം ഏഴായി

Aswathi Kottiyoor
WordPress Image Lightbox