22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കാലിൽ സർജറി, മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; അപകടത്തെ കുറിച്ച് ആസിഫ് അലി
Uncategorized

കാലിൽ സർജറി, മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; അപകടത്തെ കുറിച്ച് ആസിഫ് അലി

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പ്രിയ കലാകാരൻ ആണ് ആസിഫ് അലി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളിൽ നായകനായി ആസിഫ് തിളങ്ങി. വലിയൊരു കൂട്ടം ആരാധകരും ആസിഫിന് ഇന്ന് സ്വന്തമാണ്. അടുത്തിടെ നടന് ഒരു അപകടം സംഭവിച്ചിരുന്നു. ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇത്. ഇപ്പോഴിതാ തന്റെ ആ​രോ​ഗ്യത്തെ കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് താരം.

“ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയിൽ ഒരു ആക്സിഡന്റ് പറ്റിയതാണ്. സർജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകൾ ചെയ്യുന്നുണ്ട്. നിലവിൽ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകൾക്ക് ശേഷം ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്”, എന്നാണ് ആസിഫ് അലി പറഞ്ഞത്. പുതിയ സിനിമയുടെ പൂജയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടൻ.

2023 നവംബർ 23ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടനരം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കാൽ മുട്ടിന് താഴെ പരിക്കേൽക്കുക ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.

അതേസമയം, ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസിഫിന്റേതായി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ‘ദി പ്രീസ്റ്റ്’ എന്ന മമ്മൂട്ടി സിനിമയ്ക്ക് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരാണ് കഥ ഒരുക്കിയിരിക്കുന്നത്. ജോൺ മന്ത്രിക്കലിന്റേത് ആണ് തിരക്കഥ.

Related posts

ആശങ്കയുടെ 6 മണിക്കൂർ; കളമശ്ശേരിയിൽ ബുള്ളറ്റ് ടാങ്കർ അപകടത്തിൽ പെട്ടു, വാതകച്ചോർച്ച പരിഹരിച്ചത് പുലർച്ചെ

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ മുഹമ്മദ്

Aswathi Kottiyoor

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്

Aswathi Kottiyoor
WordPress Image Lightbox