21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കിൽ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി
Uncategorized

കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കിൽ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി

കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദ്ഗത സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. കൊവീഷിൽഡ് നിർമ്മിച്ച ആസ്ട്രസെൻക്ക കമ്പനി വാക്സീന് ചെറിയ രീതിയിൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഹർജി.

ഇന്ത്യയിൽ 175 കോടിയോള്ളം തവണ കൊവീഷീൽഡ് വാക്സീൻ ഉപയോഗിച്ചിട്ടുണ്ടെന്നും കോവിഡിന് ശേഷം ഹൃദ്യയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങൾ കൂടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിട്ട്യുട്ടാണ് കൊവീഷീൽഡി വാക്സീൻ ഉല്‍പ്പാദിപ്പിച്ചത്.

Related posts

ആദ്യം ഒറ്റ വോട്ടിൽ കെഎസ്‌യു ജയിച്ചു; റീകൗണ്ടിൽ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ ജയിച്ചു; കേരളവർമ്മയിൽ നാടകീയം

Aswathi Kottiyoor

‘ആദിത്യ എല്‍ 1 വിക്ഷേപണം ഉടനുണ്ടാകും; രാജ്യത്തിന് പുരോഗതിയുണ്ടാക്കുക ലക്ഷ്യം’; എസ് സോമനാഥ്

Aswathi Kottiyoor

വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത്ത്‌ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox