24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ജമ്മു കശ്മീരിലെ കുപ്‌വാരയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 5 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Uncategorized

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 5 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ദില്ലി: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങി നിരവധി മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. റോഡിൽ പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു. ശ്രീനഗർ-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, കുപ്‌വാരയിൽ, ജലനിരപ്പ് കുറയുകയും ആളുകൾ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതോടെ സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി. വെള്ളപ്പൊക്കത്തിൽ റോഡിൻ്റെ ഒരു ഭാഗം ഒലിച്ചുപോവുകയും നിരവധി വീടുകൾ വെള്ളത്തിന്റെ അടിയിലാകുകയും ചെയ്തു. പുഴയോരത്തെ വീടിൻ്റെ ഒരു ഭാഗം ഒലിച്ചുപോയി. കുപ്‌വാരയിലെ പൊഹ്‌റു നല്ലയിൽ ഇന്നലെ അധികൃതർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.

Related posts

കൂത്തുപറമ്പിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ്

Aswathi Kottiyoor

ആഗോള ഭീകരരെ തുറന്നുകാട്ടുക മാത്രമാണ് കേരള സ്റ്റോറിയുടെ ലക്ഷ്യം: സുദീപ്തോ സെൻ

Aswathi Kottiyoor

ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ നോക്കേണ്ട, ആ ഭീഷണി കോൺഗ്രസുകാരോട് മതി: മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox