21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവന് യാത്രയയപ്പ് നൽകി
Uncategorized

അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവന് യാത്രയയപ്പ് നൽകി

പേരാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ നിന്ന് വിരമിക്കുന്ന അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവന് സഹപ്രവർത്തകർ സ്നേഹോഷ്മള യാത്രയയപ്പ് നൽകി.

കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഷിബു പി എൽ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. തൃശൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ പി കെ സതീഷ്കുമാർ മൊമെൻ്റോ കൈമാറി. കെ എസ് ഇ എസ് എ സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രളയകാലത്തും കോവിഡ്കാലത്തും പേരാവൂർ റെയിഞ്ചിൽ എം പി സജീവൻ്റെ നേതൃത്വത്തിൽ നടന്ന ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങളും എക്സൈസ്സം വകുപ്പിൽ സ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ട വിമുക്തി പ്രവർത്തനങ്ങളും എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളും യോഗം അനുസ്മരിച്ചു. പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് ഇ ഒ എ സംസ്ഥാന ട്രഷറർ ഷാജി കെ, കെ എസ് ഇ എസ് എ ജില്ലാ പ്രസിഡൻ്റ് വി വി ഷാജി, ജില്ലാ സെക്രട്ടറി പ്രനിൽ കുമാർ, സി ഐ മാരായ വി രജനീഷ്, എ കെ വിജേഷ്, സിനു കൊയില്യത്ത്, രജിത്ത് സി, എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ എസ് പുരുഷോത്തമൻ, ജില്ലാ പ്രസിഡൻ്റ് സി പത്മനാഭൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ശൈലജ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം ബി സുരേഷ് ബാബു, വി സി സുകേഷ്കുമാർ സജീവൻ തരിപ്പ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി എം ജയിംസ്, ബാബുമോൻ ഫ്രാൻസിസ്, സിഇഒമാരായ കെ എ ഉണ്ണികൃഷ്ണൻ, പി എസ് ശിവദാസൻ, വനിത സിഇഒ കാവ്യ വാസു എന്നിവർ പ്രസംഗിച്ചു. എം പി സജീവൻ മറുപടി പ്രസംഗം നടത്തി. തുടർന്ന് സ്നേഹവിരുന്ന് നടന്നു. ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നുള്ള സഹപ്രവർത്തകരും വിരമിച്ച ജീവനക്കാരും പ്രദേശവാസികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Related posts

നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി; 7 പരാതികളിൽ ആദ്യത്തെ കേസ്

Aswathi Kottiyoor

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor

കടമെടുപ്പ് പരിധി: ‘കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണം’; നിർദ്ദേശം മുന്നോട്ട് വെച്ച് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox