26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു, ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചു: ഹൈബി ഈഡൻ
Uncategorized

പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു, ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചു: ഹൈബി ഈഡൻ

ഇത്തവണ പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞിട്ടുണ്ടെന്ന് എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ എം പി. എറണാകുളത്ത് പോൾ ചെയ്ത വോട്ടുകളിൽ 50,000 വോട്ടുകൾ കുറവ് കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോളിങ്ങിലെ കുറവ് കോൺഗ്രസിനെയോ യുഡിഎഫിനെയോ ബാധിക്കുന്നതല്ല. വോട്ടിങ് കുറഞ്ഞതിന് കാലാവസ്ഥ അടക്കമുള്ള കാരണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചുവെന്ന് ഹൈബി ഈഡൻ ആരോപിച്ചു. പലരും തിരികെ പോവാൻ ഇത് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്റെ വോട്ടുകളും കൃത്യമായി പോൾ ചെയ്തിട്ടില്ല. ജാവദേക്കറും ഇപിയും പരസ്പരം കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇപി ജയരാജൻ കെ സുധാകരനെതിരെ നടത്തിയ പരാമർശങ്ങൾ എന്തിന് വേണ്ടിയെന്നത് ഇന്നലത്തോടെ വ്യക്തമായിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

Related posts

ആശങ്കയുടെ മൂന്ന് ദിവസങ്ങൾ; കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിലെത്തി

Aswathi Kottiyoor

പരിശോധനയിൽ കണ്ടെത്തിയത് 27 കിലോ ലഹരിമരുന്നും കഞ്ചാവും 192 കുപ്പി മദ്യവും; 23 പ്രവാസികൾ അറസ്റ്റില്‍

Aswathi Kottiyoor

ഭീമൻ സടാക്കോ കൊക്കും, സമാധാനത്തിന്റെ ഒപ്പുമരവുമായി മായി ആഗസ്റ്റ് – 9 നാഗസാക്കിദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ച് ഗവ. യു . പി സ്കൂൾ ചെട്ടിയാംപറമ്പ്.

Aswathi Kottiyoor
WordPress Image Lightbox