• Home
  • Uncategorized
  • വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതിയും പോയി; വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരിൽ ചിരി
Uncategorized

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതിയും പോയി; വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരിൽ ചിരി

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമ്മോറിയൽ എൽപി സ്കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വോട്ട് ചെയ്യാനായി എത്തിയതും വൈദ്യുതി പോയത് വോട്ടർമാരിൽ ചിരി പടര്‍ത്തി.

അതേസമയം, ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി.

Related posts

വൻകിട പദ്ധതികൾ നീണ്ടുപോകുന്നു: സംസ്ഥാന സർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

Aswathi Kottiyoor

ആളൊഴിഞ്ഞ പറമ്പിലെ നായ്ക്കൾ കടിച്ചുകീറി; കരച്ചിൽപോലും ആരും കേട്ടില്ല; നിഹാൽ, ഇനി നാടിന്റെ കണ്ണീര്

Aswathi Kottiyoor

500 മില്ലിയുടെ 22 കുപ്പികള്‍, നിറച്ചത് 11 ലിറ്റര്‍ വിദേശമദ്യം’; യുവാവ് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox