22 C
Iritty, IN
November 4, 2024
  • Home
  • Uncategorized
  • ഒറ്റ രാത്രി, ബിക്കാനീറില്‍ ഒരേക്കറോളം കൃഷി ഭൂമി ഇടിഞ്ഞ് താഴ്ന്നത് 80-100 അടി താഴ്ചയിലേക്ക്; ഭയന്ന് നാട്ടുകാര്‍
Uncategorized

ഒറ്റ രാത്രി, ബിക്കാനീറില്‍ ഒരേക്കറോളം കൃഷി ഭൂമി ഇടിഞ്ഞ് താഴ്ന്നത് 80-100 അടി താഴ്ചയിലേക്ക്; ഭയന്ന് നാട്ടുകാര്‍

രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ ലുങ്കറൻസറിയിലെ ഗ്രാമവാസികള്‍ ഏപ്രിൽ 16 ന് രാവിലെ ഉണര്‍ന്നത് മുതല്‍ കടുത്ത ആശങ്കയിലാണ്. ആശങ്കയ്ക്ക് കാരണമാകട്ടെ തലേന്ന് രാത്രി വരെ ഒരു കുഴപ്പവുമില്ലാതിരുന്ന ഗ്രാമത്തിലെ ഭൂമി 80-100 അടി താഴ്ചയിലേക്ക് താഴ്ന്നതാണ്. ലുൻകരൻസറിലെ സഹഗ്രാസർ ഗ്രാമത്തിലെ കൃഷിയിടത്തിലെ ഭൂമിയാണ് ഇടിഞ്ഞ് താഴ്ന്നത്. ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ പതിവ് പോലെ രാവിലെ തന്‍റെ കൃഷി ഭൂമിയിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞ്.

തന്‍റെ കൃഷിയിടത്തിലെ ഒന്നര ഏക്കറോളം സ്ഥലം ഇടിഞ്ഞ് താഴ്ന്ന നിലയിലാണ് അദ്ദേഹം കണ്ടത്. സമീപത്തുണ്ടായിരുന്ന മരവും റോഡുമെല്ലാം ഏതാണ്ട് 80 അടി മുതല്‍ 100 അടിയോളം താഴ്ചയിലേക്ക് വീണു. ഏതാണ്ട് 70 അടിയോളം വ്യാസമുള്ള കുഴിയാണ് ഇങ്ങനെ ഭൂമി ഇടിഞ്ഞ് രൂപപ്പെട്ടത്. ഭയന്ന് പോയ കര്‍ഷകനാണ് ഗ്രാമത്തില്‍ വിവരമറിയിച്ചത്. പിന്നാലെ പോലീസും പ്രാദേശക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുവേ, ഖനികളുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം സാധാരണയായി സംഭവിക്കാറ്. എന്നാല്‍ ലുൻകരൻസറില്‍ ഖനികളൊന്നും തന്നെ ഇല്ല. പ്രദേശത്തെ ഗ്രാമവാസികളുടെ പ്രധാന വരുമാനം കൃഷിയാണ്. പുതിയ സംഭവത്തോടെ ഗ്രാമവാസികളില്‍ പലരും കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ ഭയക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related posts

ബ്രഹ്മപുരത്തെ തീ വിധേയം; വൈകിട്ടോടെ അണയ്ക്കും, ആശങ്ക വേണ്ട’.*

Aswathi Kottiyoor

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Aswathi Kottiyoor

ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന കേരള അതിര്‍ത്തിയിലേക്ക് തിരിച്ചുവരുന്നു; മയക്കുവെടിയ്ക്കായി കാത്ത് ദൗത്യസംഘം

Aswathi Kottiyoor
WordPress Image Lightbox