22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വൈശാഖ മഹോത്സവത്തിൻ്റെ നാള് കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ നാളെ
Uncategorized

വൈശാഖ മഹോത്സവത്തിൻ്റെ നാള് കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ നാളെ

കൊട്ടിയൂർ :വൈശാഖ മഹോത്സവത്തിൻ്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ നാളെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വെച്ച് നടക്കും. മേടമാസം വിശാഖം നാളിൽ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരിൽ കൂടുന്ന ചടങ്ങാണ് പ്രക്കൂഴം . ചടങ്ങിൽ വിളക്ക് തെളിക്കാനുള്ള നെയ്യ് മാലൂർപ്പടി ക്ഷേത്രത്തിൽനിന്നും അവൽ കാക്കയങ്ങാട് പാല നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിക്കും. അവിൽ അളവ്, നെല്ലളവ്, തണ്ണീർകുടി എന്നീ ചടങ്ങുകളും നടക്കും. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, ആശാരി, കൊല്ലൻ എന്നീ സ്ഥാനികർ ചേർന്നാണ് തണ്ണീർകുടി ചടങ്ങുകൾ നടത്തുക.

കൂടാതെ കൊട്ടിയൂരിൽ നിന്ന് പതിമൂന്നു കിലോമീറ്റർ അകലെയുള്ള മണത്തണയിലെ ശ്രീപോർക്കലി ക്ഷേത്രത്തിനു അടുത്തുള്ള ആയില്യർ കാവിലും ആലോചന നടക്കും. രാത്രി ആയില്യാർകാവിൽ പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ അപ്പടനിവേദ്യവും പൂജകളുമുണ്ടാകും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീർമഠങ്ങളും സജീവമാകും. നെയ്യമൃത്, ഇള നീർസംഘങ്ങൾ മഠങ്ങളിൽ പ്രവേശിച്ച് വ്രതാനുഷ്ഠാനങ്ങളും ആരംഭിക്കും.

Related posts

പെരുമാറ്റചട്ട ലംഘനം: എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കാരണംകാണിക്കല്‍ നോട്ടീസ്, 48 മണിക്കൂറിൽ മറുപടിയില്ലെങ്കിൽ നടപടി

Aswathi Kottiyoor

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കൊച്ചിയിൽ

Aswathi Kottiyoor

ഒരൊറ്റ രാത്രിയിൽ എല്ലാം പോയി! ആ ‘ചതി’ക്ക് പിന്നിൽ കെമിക്കൽ ലായനി? ഒന്നും രണ്ടുമല്ല, വാഴത്തോട്ടമാകെ നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox