23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഹായ്, ഇത് ഞാനാണ്’; 2000 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് നാസയിലേക്കൊരു സന്ദേശം, വോയേജർ 1 ഇപ്പോഴും ആക്ടീവ്
Uncategorized

ഹായ്, ഇത് ഞാനാണ്’; 2000 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് നാസയിലേക്കൊരു സന്ദേശം, വോയേജർ 1 ഇപ്പോഴും ആക്ടീവ്


ന്യൂയോർക്ക്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വൊയേജർ-1ൽ നിന്ന നാസയിലേക്ക് സന്ദേശമെത്തി. ഭൂമിയിൽ നിന്നുള്ള ഏറ്റവും ദൂരെയുള്ള ബഹിരാകാശ പേടകമാണ് വൊയേജർ. കഴിഞ്ഞ നവംബറിൽ പേടകത്തിൽ നിന്ന് സന്ദേശം വരുന്നത് അവസാനിച്ചിരുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള മനുഷ്യനിർമിത വസ്തുവാണ് എഎസ്എയുടെ വോയേജർ 1 പേടകം. മാസങ്ങൾ നീണ്ട പരിശ്രമത്തെ തുടർന്ന് വൊയേജറിൽ നിന്ന് ഉപയോഗയോഗ്യമായ വിവരങ്ങൾ എത്തിയെന്ന് യുഎസ് ബഹിരാകാശ ഏജൻസി തിങ്കളാഴ്ച അറിയിച്ചു. വോയേജർ 1 ബഹിരാകാശ പേടകം അതിൻ്റെ ഓൺബോർഡ് എഞ്ചിനീയറിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് ഉപയോഗയോഗ്യമായ ഡാറ്റ തിരികെ നൽകിയെന്നും നാസ അറിയിച്ചു.
1977-ൽ വിക്ഷേപിച്ച വോയേജർ 1, 2012-ൽ, ഇൻ്റർസ്റ്റെല്ലാർ മീഡിയത്തിലേക്ക് പ്രവേശിച്ച മനുഷ്യരാശിയിലെ ആദ്യത്തെ ബഹിരാകാശ പേടകമാണ്. നിലവിൽ ഭൂമിയിൽ നിന്ന് 15 ബില്യൺ മൈലുകൾ അകലെയാണ്. ഭൂമിയിൽ നിന്ന് അയച്ച സന്ദേശങ്ങൾ പേടകത്തിലെത്താൻ ഏകദേശം 22.5 മണിക്കൂർ എടുക്കും. പിന്നാലെ അയച്ച വോയേജർ 2, 2018-ൽ സൗരയൂഥത്തിന് പുറത്തെത്തി. 2025ഓടെ ഇന്ധനക്ഷമത അവസാനിക്കുമെങ്കിലും ആകാശഗംഗയിൽ തുടരും.

Related posts

കാട്ടാന ആക്രമണം:കർണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണം കേരളത്തിലെ ഒരാൾക്ക് നൽകുന്നത് അനുവദിക്കില്ലെന്ന് ബിജെപി

Aswathi Kottiyoor

ജീവിക്കാൻ അനുവദിക്കുന്നില്ല’; ലോഡ്ജിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി.

Aswathi Kottiyoor

ഇനി കേന്ദ്രത്തിൽ; കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

Aswathi Kottiyoor
WordPress Image Lightbox