25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ചൂട് കനക്കുന്നതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുന്നു; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
Uncategorized

ചൂട് കനക്കുന്നതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുന്നു; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം കൊല്ലം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 26 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 36ഡിഗ്രിയാണ് താപനില. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related posts

തൊഴിലിടങ്ങളിലെ പീഡനം: പരാതി നല്‍കുന്ന സ്ത്രീകളെ അധികാരികൾ മാനസികമായി തകര്‍ക്കുന്ന പ്രവണത: വനിതാ കമ്മീഷൻ

Aswathi Kottiyoor

കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Aswathi Kottiyoor

*പേരാവൂർ കുനിത്തലയിൽ 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ*

Aswathi Kottiyoor
WordPress Image Lightbox