20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഐസ് ക്യൂബുകള്‍ക്കിടിയില്‍ നാല് മണിക്കൂര്‍; ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേടി 53 -കാരന്‍
Uncategorized

ഐസ് ക്യൂബുകള്‍ക്കിടിയില്‍ നാല് മണിക്കൂര്‍; ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേടി 53 -കാരന്‍

ചിലര്‍ക്ക് റെക്കോര്‍ഡുകളോട് ഭ്രമമാണ്. റെക്കോര്‍ഡുകള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ ഒരുക്കമാണ്. ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മുളക് തിന്നുന്നയാള്‍, ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ബര്‍ഗര്‍ തീറ്റക്കാരന്‍, ഏറ്റവും കൂടുതല്‍ നേരം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നയാള്‍… അങ്ങനെ അങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം റെക്കോര്‍ഡ്. അത്തരമൊരു റെക്കോര്‍ഡ് തകര്‍ത്ത് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പോളിഷ് വംശജനായ ലുക്കസ് സ്പൂനര്‍ എന്ന 53 കാരന്‍. അദ്ദേഹം തകര്‍ത്ത റെക്കോര്‍ഡാകട്ടെ, ഏറ്റവും കൂടുതല്‍ നേരം ഐസ് ക്യൂബുകള്‍ക്കിടയില്‍ ഇരുന്ന റെക്കോര്‍ഡും.

ലുക്കസ് സ്പൂനര്‍ പ്രത്യേകം സജ്ജമാക്കിയ ഒരു പെട്ടിക്കകത്ത് ഐസ് ക്യൂബുകള്‍ നിറച്ച് കഴുത്തോളം മുങ്ങിക്കിടന്നത് നാല് മണിക്കൂറും രണ്ട് മിനിറ്റും. ഈ വിഭാഗത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് 50 മിനിറ്റായിരുന്നു. guinnessworldrecords -ന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ലുക്കസ് സ്പൂനര്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചു. നിരവധി പേര്‍ നോക്കി നില്‍ക്കേ പൊതു സ്ഥലത്ത് ഒരുക്കിയ ഒരു ഗ്ലാസ് പെട്ടിയില്‍ നില്‍ക്കുന്ന ലുക്കസ് സ്പൂനറെ കാണാം. പിന്നാലെ അദ്ദേഹത്തിന് ചുറ്റുമായി ഐസ് ക്യൂബുകള്‍ നിറയ്ക്കുന്നു. അദ്ദേഹം സ്വിമ്മിംഗ് വസ്ത്രങ്ങള്‍ മാത്രമാണ് ധരിച്ചിരുന്നത്. പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ അദ്ദേഹം മൌത്ത് ഗാര്‍ഡുകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടെങ്കിലും ഇത് വീഡിയോയില്‍ കാണാനില്ല.

Related posts

സർക്കാർ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി

Aswathi Kottiyoor

കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS). യുടെ കലാസന്ധ്യയും സ്‌നേഹവിരുന്നും

Aswathi Kottiyoor

വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി ഒരാൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 66 കിലോ ചന്ദനം

Aswathi Kottiyoor
WordPress Image Lightbox